
ന്യൂയോര്‍ക്ക് : ഡിസംബര്‍ 21ന് അന്തരിച്ച സിറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികനും, ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദര്‍ശനം ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 4നും (ശനിയാഴ്ച) നടക്കും.
പൊതുദര്‍ശനം ജനുവരി 2ന് വൈകുന്നേരം 4:30 മുതല്‍ 8:30 വരെ യോങ്കേഴ്‌സിലുള്ള ഫ്‌ലിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമിലും (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂ യോര്‍ക്ക് – 10710), ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതല്‍ രാത്രി 9 മണിവരെ ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക് , 10467) വച്ചും നടത്തുന്നതാണ്.
സംസ്‌കാര ശുശൂഷകള്‍ ജനുവരി 4ന് രാവിലെ 8:30 ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വൈറ്റ് പ്ലൈന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും (575 ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലെയിന്‍സ്, ന്യൂ യോര്‍ക്ക് – 10603) .
സംസ്‌കാര ശുശ്രുഷകള്‍ക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാന്‍മാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദര്‍ശനത്തിലും, സംസ്‌കാര ശുശ്രുഷക്കും കാര്‍മ്മികത്വം വഹിക്കും.
പൊതുദര്‍ശന, സംസ്‌കാര ദിവസങ്ങളില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍ : വൈറ്റ് പ്ലെയിന്‍സ്, ലഗാഡിയ, ജോണ്‍ എഫ് കെന്നഡി.
ജോസച്ചന്റെ അനുസ്മരണ കുര്‍ബാനയും ശുശ്രൂഷകളും ജനുവരി 5ന് രാവിലെ പത്തുമണിക്ക് ബ്രോങ്ക്‌സ് ദേവാലയത്തില്‍ വച്ച് നടക്കും . മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. അതിനുശേഷം അനുശോചന യോഗവും പാരിഷ്ഹാളില്‍ കൂടുന്നതാണ്.















