
ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ (Love to Share Foundation America) ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ പന്ത്രണ്ടാം വര്‍ഷമായ ഇത്തവണയും നടത്തുന്നു. ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58, മാന്‍വെല്‍, ടെക്‌സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ചില മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ആരോഗ്യ മേള നടത്തുന്നത്.
ഈമാസം 21 ന് (ശനിയാഴ്ച്ച) രാവിലെ 8 മണി മുതല്‍ 12 മണി വരെയാണ് ആരോഗ്യ മേള. ഇത്തവണ ഇതോടൊപ്പം സൗജന്യ ‘ബ്രെസ്‌റ് കാന്‍സര്‍ സ്‌ക്രീനിംഗ് കൂടി ഉണ്ടായിരിക്കുന്നതാണ്. മെഡിക്കല്‍ പരിശോധനയില്‍, ഇകെജി, തൈറോയിഡ് അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം), കാഴ്ച, കേഴ്‌വി, ഡെന്റല്‍ തുടങ്ങിയ 20 ലേറെ ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്‌ളൂഷോട്ട് നല്‍കുന്നതാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടുക