
ജോർജിയയിലെ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും അതേ സ്കൂളിലെ വിദ്യാർഥിയുമായ കോൾട്ട ഗ്രേ( 14 )യും അവൻ്റെ പിതാവും ആദ്യമായി കോടതിയിൽ ഹാജരായി. കൈകളും കണങ്കാലുകളും ചങ്ങലയിട്ടു കോടതിക്കു മുന്നിൽ നിന്ന അവനോട് ജഡ്ജി പറഞ്ഞു. പരമാവധി ശിക്ഷ മരണമാണെന്ന്, എന്നാൽ അവന് അത് നേരിടേണ്ടി വരില്ല എന്നും. 18 വ.സ്സിനു താഴെ പ്രായമുള്ളവർക്ക് വധശിക്ഷ നൽകാൻ നിയമമില്ല.
അറ്റ്‌ലാൻ്റയ്ക്കടുത്തുള്ള വിൻഡറിലെ അപലേച്ചി ഹൈ സ്‌കൂളിൽ ബുധനാഴ്ച നടന്ന വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൾട്ട് ഗ്രേ അറസ്റ്റിലായത്. നാലു കൊലക്കുറ്റങ്ങളാണ് അവനെതിരെ ചുമത്തിയിരിക്കുന്നത്.
അവൻ്റെ പിതാവ്, കോളിൻ ഗ്രേ( 54 )ക്ക് എതിരെ രണ്ടാം ഡിഗ്രി കൊലപാതകം, മനപൂർവമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .
വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കോടതിയുടെ ആദ്യ നിരയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പച്ച ടി-ഷർട്ട് ധരിച്ച, 14 വയസ്സുള്ള പ്രതി തൻ്റെ കുറ്റങ്ങൾ തനിക്ക് മനസ്സിലായി എന്ന് സമ്മതിക്കുന്നതല്ലാതെ മറ്റൊന്നും സംസാരിച്ചില്ല.
അയാളുടെ കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ മരണമോ ജീവപര്യന്തമോ ആണെന്ന് ജഡ്ജി ആദ്യം കോൾട്ട് ഗ്രേയോട് പറഞ്ഞു, എന്നാൽ പിന്നീട് 18 വയസ്സിന് താഴെയുള്ളവരെ വധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കാൻ പ്രതിയെ തിരികെ വിളിച്ചു.
കോളിൻ ഗ്രേ ചില ഘട്ടങ്ങളിൽ അസ്വസ്ഥനായി കാണപ്പെട്ടു.
180 വർഷം തടവ് അനുഭവിക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത് എന്ന് ജഡ്ജി പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ചതായി ആരോപിക്കുന്ന എആർ-15 റൈഫിൾ കൈവശം വയ്ക്കാൻ പിതാവ് മകനെ അനുവദിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.
ഇരുവരും കസ്റ്റഡിയിൽ തുടരുകയും ഇനി ഡിസംബർ 4 ന് കോടതിയിൽ ഹാജരാകുകയും ചെയ്യും.
Georgia school shooting culprits A 14-year-old boy and his father were in Court for first time