
ജോര്‍ജിയ: ജോര്‍ജിയ സ്‌കൂളില്‍ 14കാരന്റെ വെടിയേറ്റ് മരിച്ച അധ്യാപകനായി നടത്തിയ ധനശേഖരണം മൂന്നു ദിവസംകൊണ്ട് 394,234 ഡോളറിലേക്കെത്തി. രണ്ട് അധ്യാപകരും രണ്ട് വിദ്യാര്‍ത്ഥികളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിലൊരു അധ്യാപകനായ 39കാരന്‍ റിച്ചാര്‍ഡ് ആസ്പിന്‍വാള്‍ സ്‌കൂളിലെ ഗണിത അധ്യാപകനും അപ്പാലാച്ചി വൈല്‍ഡ്കാറ്റ്സിന്റെ അസിസ്റ്റന്റ് ഫുട്ബോള്‍ പരിശീലകനുമായിരുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ സജ്ജീകരിച്ച ഒരു GoFundMe ധനശേഖരണത്തിനാണ് അത്ഭുതപ്പെടുത്തുന്ന ജനപങ്കാളിത്തം ഉണ്ടായത്.
റോം സ്വദേശിയായ ഇദ്ദേഹം മുമ്പ് ലോറന്‍സ്വില്ലിലെ മൗണ്ടന്‍ വ്യൂ ഹൈസ്‌കൂളില്‍ ജോലി ചെയ്തിരുന്നു, കൂടാതെ ഡണ്‍വുഡി ഹൈസ്‌കൂളിലും പഠിപ്പിച്ചിരുന്നു. വെടിവയ്പ്പിനിടെ വിദ്യാര്‍ത്ഥികളെ സംരക്ഷിച്ച് സ്വയം മരണത്തിലേക്ക് നീങ്ങുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ കൂടാതെ ഗണിത അധ്യാപിക ക്രിസ്റ്റീന ഇറിമി, വിദ്യാര്‍ത്ഥികളായ മേസണ്‍ ഷെര്‍മര്‍ഹോണ്‍, ക്രിസ്റ്റ്യന്‍ ആംഗുലോ എന്നിവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. 14 വയസ്സുള്ള കോള്‍ട്ട് ഗ്രേ എന്ന വിദ്യാര്‍ത്ഥിയാണ് വെടിവയ്പ്പിനു പിന്നില്‍.