ഇന്നലത്തെ ആശ്വാസം ഇന്നില്ല, സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപ കൂടിയതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 53,640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 6705 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിനു 53,760 രൂപയിലെത്തി സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 560 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം, കേരളത്തിലിപ്പോള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.