
കൊച്ചി: ഏപ്രില്‍ ഉണര്‍ന്നതുതന്നെ സ്വര്‍ണവിലയിലെ റെക്കോര്‍ഡുമായിട്ടാണ്. പിന്നീടിങ്ങോട്ട് പത്തിലേറെ പ്രാവശ്യം റെക്കോര്‍ഡ് ചുംബിച്ച് സ്വര്‍ണവില എത്തിയിട്ടുണ്ടെങ്കിലും ഇതാ ചരിത്രം സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡിലേക്ക് സ്വര്‍ണം കുതിക്കുന്നു.
കേരളത്തില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണവില 54,000 പിന്നിട്ടു. ഒരു പവന്റെ ഇന്നത്തെ വില 54,360 രൂപയാണ്. 720 രൂപയുടെ വര്‍ധനയാണ് 22 കാരറ്റ് ഒരു പവന്‍ ഗ്രാം സ്വര്‍ണത്തിന് ഇന്ന് സംഭവിച്ചത്. ഇന്ന് 90 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,795 രൂപയായി ഉയര്‍ന്നു.
ഏപ്രില്‍ മാസത്തില്‍ മാത്രം ഇത് 11-ാം തവണയാണ് നിരക്ക് ഉയരുന്നത്.
Tags: