
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയും, ഒരു ഗ്രാം സ്വര്‍ണത്തിന് 6625 രൂപയുമാണ് ഇന്നത്തെ വില.
ഏപ്രില്‍ തുടങ്ങിയതോടെ സ്വര്‍ണവിലയില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. സ്വര്‍ണവില റെക്കോര്‍ഡുകള്‍ തീര്‍ത്ത് കടന്നുപോയ ഈ മാസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ച് റെക്കോര്‍ഡുകളാണ് വിലയില്‍ രേഖപ്പെടുത്തിയത്. അതേസമയം, ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏപ്രില്‍ 2 നാണ് ഏറ്റവും കുറവ് വിലയായ 50,680 ലേക്ക് എത്തിയത്.
ഏറ്റുവും കൂടിയ വിലയായ 54,520 രേഖപ്പെടുത്തിയത് ഏപ്രില്‍ 19നായിരുന്നു
Tags: