ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 19  ന് 

ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 19  ന് Play and  Thrive ക്ലബ്ബിൽ നടക്കും .  എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 2 അംഗങ്ങളുള്ള ടീം ഇനം (Doubles)  ആയാണ് മത്സരങ്ങൾ . പുരുഷ വിഭാഗത്തിൽ ജൂനിയർ 14 വയസ് ( ഒക്ടോബർ 20, 2009 ന് ശേഷം ജനിച്ചവർ ) ഓപ്പൺ ഏജ്  (A & B ) , സീനിയർ- ABOVE  45 (  ഒക്ടോബർ 19 , 1978   ന് മുൻപ്  ജനിച്ചവർ) സീനിയർ AGE 100 COMBINED എന്നിവ ആയിരിക്കും . വനിതാ വിഭാഗത്തിൽ ജൂനിയർ 14 വയസ് ( DOB : ഒക്ടോബർ 20, 2009 ന് ശേഷം ജനിച്ചവർ ) ഓപ്പൺ ഏജ് , സീനിയർ- ABOVE  35 ( ഒക്ടോബർ 19 , 1988   ന് മുൻപ്  ജനിച്ചവർ)  എന്നിവ ആയിരിക്കും . 

ആകർഷകമായ PRIZE MONEY യും ട്രോഫികളും ജേതാക്കൽക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുന്നതാണ് . പുരുഷ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് ആയ Pluma Badminton Club നൽകുന്ന ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും . വനിതാ വിഭാഗത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നൽകുന്ന ആകർഷകമായ ആഭരണങ്ങളും ഗിഫ്റ് വൗച്ചറുകളൂം സമ്മാനമായിരിക്കും . ഗ്രെയ്റ്റർ ചിക്കാഗോ യിലെ 30 -ൽ അധികം ബിസിനസ് സംരംഭകർ ആണ് ഈ ടൂർണമെന്റിന്റെ സ്പോൺസേർസ് . എല്ലാ നല്ലവരായ സ്പോൺസേഴ്‌സിനും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു . 

ഒക്ടോബര് 19 നു രാവിലെ 9 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും . Schaumburg -ൽ ഉള്ള Play  and Thrive Badminton Club (1230 N Roselle Rd, Schaumburg, IL 60195) വച്ച് ആയിരിക്കും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത് .

അമേരിക്കയിലുള്ള എല്ലാ മലയാളികൾക്കും (who has Malayalee Routs )ഈ മല്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .

 പങ്കെടുക്കുന്ന എല്ലാവർക്കും Breakfast , lunch ,dinner നൽകുന്നതായിരിക്കും . റെജിസ്ട്രേഷൻ ഫീ ടീമിന് 60 ഡോളർ ആയിരിക്കും . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക .ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കായിക താരത്തിന്   സഹ താരത്തിനെ ലഭിക്കുന്നതിനായി  കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.  (Anish Anto 773.655.0004               Santhosh Kattookaran 773.469.5048     Saji Varghese 847.275.3456 ,  Jithesh Chungath 224.522.9157 ). 

Greater Chicago Malayali Association Badminton Tournament on October 19

More Stories from this section

family-dental
witywide