വരനും കസിനും വിവാഹത്തിന്റെ തലേന്ന് ന്യൂയോർക്കിലെ കാർ അപകടത്തിൽ കൊല്ലപ്പെട്ടു

വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, 38 കാരനായ വരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മാൻഹട്ടനിൽ വച്ചാണ് കിർക്ക് വാക്കറിന്റെ വാഹനം അപകടത്തിൽ പെട്ടത്. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, കിർക്ക് വാക്കറും അദ്ദേഹത്തിൻ്റെ ബന്ധുവായ റോബ് മക്‌ലോറിനും (40) തൻ്റെ ബാച്ചിലർ പാർട്ടി ആഘോഷത്തിന് പോയതായിരുന്നു. കാർ തെറ്റായ ദിശയിൽ സഞ്ചരിച്ച പിക്കപ്പ് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

രണ്ടുപേരെയും കൊളംബിയ പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധികൃതർ പറയുന്നതനുസരിച്ച്, അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം, വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ പരുക്കേറ്റ് ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് കുട്ടികളുടെ പിതാവായ മിസ്റ്റർ വാക്കർ വിവാഹത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നുനേരിടേണ്ടി വന്നു. താൻ ഹൃദയം തകർന്നിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ വധു പ്രതികരിച്ചു.

”ഞാൻ ഇപ്പോൾ എൻ്റെ വിവാഹ വസ്ത്രത്തിലിരിക്കേണ്ടതായിരുന്നു. ഇതൊരു ടിവി ഷോ ആണെന്ന് കരുതാൻ ആഗ്രഹിക്കുന്നു. ഏത് നിമിഷവും ഞാൻ ഉണർന്ന് എൻ്റെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങാമല്ലോ. ആ സംഭവത്തിനു ശേഷം ഓരോ മണിക്കൂറിലും പല വികാരങ്ങളാണ് മനസിലൂടെ കയറിയിറങ്ങുന്നത്”, അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു ഷൗണ്ടിയ വീവർ ദ പോസ്റ്റിനോട് പറഞ്ഞു.

More Stories from this section

family-dental
witywide