
ശനിയാഴ്ച ഒക്‌ലഹോമയിൽ ഒരു പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പിൽ 13 പേർക്ക് വെടിയേറ്റ്. ഒരാളുടെ നില അതി ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച പുലർച്ചെ ഒരു സ്വകാര്യ പാർട്ടിക്കിടെ വേദിയുടെ അകത്തും പുറത്തും വെടിവയ്പുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണഎന്നും ഇവരുടെ വിവരം ഇപ്പോൾ പുറത്തു വിടില്ല എന്നും ഒക്‌ലഹോമ സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ക്യാപ്റ്റൻ വലേരി ലിറ്റിൽജോൺ അറിയിച്ചു.
‘പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാൽ സംഭവത്തിനു ശേഷം നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അന്വേഷകർ സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണ്’, ലിറ്റിൽജോൺ പറഞ്ഞു.
ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ യുഎസിൽ നടന്ന 410-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്.
Gun violence in a party at Oklahoma