പാം ബീച്ച് ഗോൾഫ് ക്ലബ്ബിന് സമീപം വെടിവെപ്പ് ; ഡൊണാൾഡ് ട്രംപ് സുരക്ഷിതൻ , ഒരാൾ പോലീസ് കസ്റ്റഡിയിൽ

പാം ബീച്ച്, ഫ്ലോറിഡ : യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ഗോൾഫ് കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഗോൾഫ് ക്ലബ്ബിന് സമീപം വെടിവെപ്പ് നടന്നു. എന്നാൽ ട്രംപ് സുരക്ഷിതമാണെന്നും, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രാദേശിക ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് ഒരു എസ് .യു.വിയിൽ വന്നയാളാണ് വെടിവെപ്പ് നടത്തിയത്. ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചു വെടിയുതിർത്തു,

പാം ബീച്ച് കൗണ്ടി ഷെരീഫിൻ്റെ ഓഫീസുമായി ചേർന്ന് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് സീക്രട്ട് സർവീസ് എക്‌സിൽ അറിയിച്ചു.

More Stories from this section

family-dental
witywide