യുകെയില്‍ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവിലെ ചില സായുധ സേനാംഗങ്ങളുടെയും മുന്‍കാല സായുധ സേനാംഗങ്ങളുടെയും പേരുകളും ബാങ്ക് വിവരങ്ങളും ഉള്‍പ്പെടുന്ന പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പേറോള്‍ സംവിധാനമാണ് ഹാക്ക് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

റോയല്‍ നേവി, ആര്‍മി, എയര്‍ഫോഴ്‌സ് എന്നിവയിലെ നിലവിലെയും ചില മുന്‍ അംഗങ്ങളുടെ പേരുകളും ബാങ്ക് വിവരങ്ങളുമാണ് നഷ്ടപ്പെട്ടതെന്നും പുറത്തുനിന്നുള്ള കോണ്‍ട്രാക്ടറാണ് സിസ്റ്റം കൈകാര്യം ചെയ്തത്, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനപരമായ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, ഡിപ്പാര്‍ട്ട്മെന്റ് ഉടന്‍ തന്നെ സിസ്റ്റം ഓഫ്ലൈനാക്കിയതായും ബന്ധപ്പെട്ടവര്‍ വ്യക്തമക്കി.

ഹാക്ക് ചെയ്തതിന് പിന്നില്‍ ആരാണെന്നോ ഡാറ്റ എന്തിനാണ് ഉപയോഗിച്ചതെന്നോ അറിവായിട്ടില്ല.

More Stories from this section

family-dental
witywide