
സ്വിണ്ടൻ: മലയാളി യുവതി യുകെയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. സ്വിണ്ടനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി (39) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടില്‍വെച്ചായിരുന്നു മരണം. ഇവർ കുടുംബത്തോടൊപ്പം സ്വിണ്ടനിലായിരുന്നു താമസം. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുകയായിരുന്നു ഷെറിൻ.
കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ ചികിത്സയില്‍ തുടരുകയായിരുന്നു. നാല് വയസുള്ള ഒരു മകളുണ്ട്. ഷെറിന്റെ കുടുംബാംഗങ്ങൾ യുകെയില്‍ തന്നെയായതിനാൽ സംസ്‌കാരം യുകെയില്‍ നടത്തും.
Malayali Woman dies in UK