ഗാസയില്‍ സമാധാനം അരികെ? ഹമാസ് പ്രതിനിധി സംഘം ഇന്ന് ഈജിപ്തില്‍, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തും

ഗാസ സിറ്റി: ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധികള്‍ ശനിയാഴ്ച കെയ്റോയിലേക്ക് എത്തുമെന്ന് ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വെള്ളിയാഴ്ച എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസ മുനമ്പിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനുമുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം കെയ്റോയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇസ്രായേലും ഹമാസിന്റെ സഖ്യകക്ഷിയായ ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ ചര്‍്ച്ചകള്‍ക്കായി ഹമാസിന്റെ നീക്കം. ഗാസ വെടിനിര്‍ത്തല്‍ കരാറിലെത്താനും ബന്ദികളെ മോചിപ്പിക്കാനും ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നിവരുമായി പുതിയ നയതന്ത്ര ശ്രമവും അമേരിക്ക നടത്തിയിരുന്നു.

More Stories from this section

family-dental
witywide