ഹാര്‍ലെം അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്; ചിലരെ രക്ഷപെടുത്തിയത് കയറിലൂടെ

ഹാര്‍ലെം, മാന്‍ഹട്ടന്‍ : വെള്ളിയാഴ്ച ഹാര്‍ലെമില്‍ മാന്‍ഹട്ടന്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളാണ് മരിച്ചത്. മറ്റ് 17 പേരില്‍ 5 പേരുടെ നില ഗുരുതരമാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വെസ്റ്റ് 149-ആം സ്ട്രീറ്റിന്റെയും 2 സെന്റ് നിക്കോളാസ് പി.എല്‍.യുടെയും തെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ആറ് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍പ്പെട്ട പലരുടേയും ജീവന്‍ രക്ഷിച്ചത് കയറിലൂടെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ഇറക്കിയാണ്.

ഇടതൂര്‍ന്ന കറുത്ത പുക പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് ഉയര്‍ന്നതോടെ അവിടെ താമസിക്കുന്ന ആളുകളെയും തീ പിടുത്തം ബാധിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമമെന്ന നിലയില്‍ ആളുകള്‍ ജനാലകളില്‍ തൂങ്ങിക്കിടക്കുന്നുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയാണ് തീപിടിച്ച ബഹുനില കെട്ടിടത്തിന്റെ വശത്തേക്ക് കുതിച്ചതും രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്നും ദൃക്‌സാക്ഷികളും സംഭവത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളും വ്യക്തമാക്കുന്നു.

അപകടത്തിന്റെ തീവ്രത കണക്കിലെടുത്ത് കെട്ടിടത്തില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കുകയാണ്. റെഡ് ക്രോസിന്റെ സഹായത്തോടെ ഇവരെയെല്ലാം മറ്റൊരിടത്തേക്ക് മാറ്റി. തീപിടുത്തത്തിന്റെകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.

More Stories from this section

family-dental
witywide