
ന്യൂഡല്‍ഹി: ഹരിയാനയിലെ ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് നീങ്ങുന്നു. ബിജെപി സ്ഥാനാര്‍ത്ഥി യോഗേഷ് ബൈരാഗിനെ പിന്നാലാക്കിയാണ് വിനേഷിന്റെ കുതിപ്പ്. വിനേഷ് ഫോഗട്ട് ജയിച്ചാല്‍, നീണ്ട 19 വര്‍ഷത്തിന് ശേഷം ജുലാന മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനെ ഇത് സഹായിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) സ്ഥാനാര്‍ത്ഥി അമര്‍ജീത് ധണ്ഡ വിജയിച്ചതോടെ ജുലാനയില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നു. ആകെ വോട്ടിന്റെ 12 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ നേടാനായത്.
Tags: