ഹരിയാനയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം പിന്നിട്ടു; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്, ആഘോഷം തുടങ്ങി ബിജെപി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂറിലേക്ക് എത്തുമ്പോള്‍ ഹരിയാനയില്‍ ബിജെപി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിക്കഴിഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍പ്പറത്തുമോ എന്ന് കണ്ടറിയണം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ കണ്ട് വോട്ടെണ്ണല്‍ തുടങ്ങുംമുമ്പേ കോണ്‍ഗ്രസ് ആസ്ഥാനത്ത് അണികള്‍ ആഘോഷം തുടങ്ങിയിരുന്നു.

എന്നാലിപ്പോള്‍ തുടക്കത്തിലെ കോണ്‍ഗ്രസ് വിജയക്കുതിപ്പിനെ മലര്‍ത്തിയടിച്ച് ബിജെപി അപ്രതീക്ഷിത മുന്നേറ്റ നടത്തിയത് കോണ്‍ഗ്രസിനെ നെഞ്ചിടിപ്പ് കൂട്ടുന്നു. പ്രവര്‍ത്തകര്‍ ആഘോഷം നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ കുറഞ്ഞു. ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം പിന്നിട്ടു.

Also Read

More Stories from this section

family-dental
witywide