‘ഹവാന സിൻഡ്രോം’: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന രോഗം, അതിനു പിന്നിൽ ആരാണ്?

കടുത്ത തലവേദന, കാഴ്ച പ്രശ്നം, ചെവിതുളച്ചു കയറുന്നപോലെ ശബ്ദം കേൾക്കുന്ന അവസ്ഥ, തലകറക്കം, ക്ഷീണം … ഇതെല്ലാം ഒരുമിച്ച് ചേർന്ന അവസ്ഥയ്ക്ക് യുഎസ് നൽകിയ പേരാണ് ഹവാന സിൻഡ്രോം. ലോകത്തെ വിവിധ യുഎസ് നയതന്ത്ര കാര്യാലങ്ങളിൽ ജോലിചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ ശാരീരിക പ്രശ്നങ്ങളെ കുറിച്ച് യുഎസിലെ ഏതാനും മാധ്യമങ്ങൾ ചേർന്ന് അന്വേഷണം നടത്തി. ഒടുവിൽ അവർ പറഞ്ഞു – ഹവാന സിൻഡ്രോമിൻ്റെ പിന്നിൽ റഷ്യയാണ്. കാരണം മറ്റൊന്നുമല്ല. റഷ്യക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെട്ടത്. ചൈന, ക്യൂബ, ജർമനി, വാഷിങ്ടൺ തുടങ്ങിയ നയതന്ത്ര ഓഫിസുകളിലെ ജീവനക്കാർക്കാർക്കാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്.

ദി ഇൻസൈഡർ, ഡെർ സ്പീഗൽ, സിബിഎസ്സിൻ്റെ 60 മിനിറ്റ് എന്നീ മാധ്യമങ്ങളുടെ സംയുക്ത റിപ്പോർട്ട് അനുസരിച്ച് റഷ്യൻ സോണിക് ആയുധങ്ങൾ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ടിരിക്കാം എന്നാണ് കണ്ടെത്തൽ.അൾട്രാ സൌണ്ട് പോലുള്ള ഉയർന്ന ഊർജമുള്ള തരംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങളാണ് സോണിക് വെപ്പൺസ്.

ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് , “ഹവാന സിൻഡ്രോം എന്നറിയപ്പെടുന്ന,അസാധാരണമായ ആരോഗ്യ പ്രശ്നങ്ങളെ റഷ്യയുമായി ഇവർ ബന്ധിപ്പിച്ചത്. റഷ്യൻ രഹസ്യാന്വേഷണ സംഘത്തിലെ 29155 യൂണിറ്റിലെ അംഗങ്ങളാണ് ഇതിന് പിന്നിലെന്നും സോണാർ വെപ്പൺസ് ഇവർ ഉപയോഗിക്കുന്നു എന്നുമാണ് റിപ്പോർട്ട് പറയുന്നത്. റഷ്യയുടെ 29155 യൂണിറ്റ് വിദേശ ചാര പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന സംഘമാണ്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മോസ്കോ അറിയിച്ചു.

“ഈ വിഷയം നിരവധി വർഷങ്ങളായി മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നു. തുടക്കം മുതൽ തന്നെ ഇതിനെ റഷ്യയുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ ആരും തെളിവുകളൊന്നും ഇതുവരെ കൊണ്ടുവന്നിട്ടില്ല, അതിനാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണമല്ലാതെ മറ്റൊന്നുമല്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2016-ലാണ്ഹവാന സിൻഡ്രോം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യുഎസ് നയതന്ത്രജ്ഞർക്ക് രോഗബാധിതരായി. അന്നു തന്നെ ഇത്തരം എന്തെങ്കിലും ആയുധങ്ങൾ പ്രയോഗിച്ചിരിക്കാം എന്ന് വാർത്തകൾ വന്നിരുന്നു. അതിനു ശേഷം ഇതേ അവസ്ഥ മറ്റ് പല നയതന്ത്ര ഉദ്യോഗസ്ഥർക്കും ഉണ്ടായി.

Havana syndrome A mystery illness of US Diplomats points To Russia

More Stories from this section

family-dental
witywide