പടിഞ്ഞാറന്‍ യുഎസില്‍ ഉഷ്ണ തരംഗം; താപനില റെക്കോര്‍ഡുകള്‍ ഭേദിക്കും

പോര്‍ട്ട്ലാന്‍ഡ്: പടിഞ്ഞാറന്‍ യുഎസിലുടനീളം താപ തരംഗം പടരുന്നതായി ദേശീയ കാലാവസ്ഥാ റിപ്പോര്‍ട്ട്. താപനില റെക്കോര്‍ഡിലേക്ക് നീങ്ങുകയാണെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന താപനിലയുമായി ഇതുവരെ പൊരുത്തപ്പെടാത്ത ധാരാളം ആളുകള്‍ ഉണ്ട്. അപകടകരമായി ഉയര്‍ന്ന താപനിലയില്‍ നിന്ന് തണുപ്പ് തേടി പലരും താത്ക്കാലികമായി താമസം മാറ്റിയിട്ടുണ്ട്.

അതേസമയം, യുഎസിന്റെ തെക്കുകിഴക്കന്‍, മിഡ്-അറ്റ്‌ലാന്റിക് പ്രദേശങ്ങളില്‍ കടുത്ത ചൂട് ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പശ്ചിമ തീരത്തിന്റെ ഭൂരിഭാഗവും ശരാശരിയേക്കാള്‍ 15 മുതല്‍ 30 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ കൂടുതല്‍ താപനിലയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ചൂടിന്റെ ദൈര്‍ഘ്യം ആശങ്കാജനകമാണെന്നും, കാരണം ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഹീറ്റ് ഡോം അഥവാ താപഗോപുരമാണ് അതികഠിനമായ ഉഷ്ണത്തിന് കാരണമാകുന്നത്. ഹീറ്റ് ഡോം സാധാരണയായി ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദ്ദ സംവിധാനമാണ്. വായുവിന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരുന്നതോടെ ”ഹീറ്റ് ഡോം” എന്ന് വിളിക്കപ്പെടുന്ന ഒരു രൂപം സൃഷ്ടിക്കപ്പെടുന്നു. ഇത് താപനില ഉയരാന്‍ കാരണമാകുന്നു.

ഉയര്‍ന്ന താപനില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത് ആളുകളില്‍ ഉത്കണ്ഠയും പരിഭ്രാന്തിയും പരത്തുന്നു. ജൂണില്‍ തണുപ്പ് കാലാവസ്ഥയായിരുന്നുവെന്നും ജൂലൈയില്‍ താപനില ഉയര്‍ന്നപ്പോള്‍ ശരീരം ഇതുവരെ ചൂടിനോട് പൂര്‍ണ്ണമായും പൊരുത്തപ്പെട്ടിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide