കനത്ത മഴ പ്രവചനം, പത്തനംതിട്ടയിൽ മുന്നൊരുക്കം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം കനത്ത മഴ സാധ്യത പ്രവചനത്തെ തുടർന്ന് പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കം. ജില്ലയിൽ വിവിധ ഭാ​ഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. 44 ഇടങ്ങളിൽ പ്രകൃതിദുരന്തസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നും കനത്ത മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മെയ് 19 , 20 തിയതികളിലായി റെഡ് അലർട്ടും പ്രഖാപിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടായിരിക്കും. ഇന്നുവരെ പെയ്ത മഴയിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ളാഹയിലാണ്.

ആകെ 130 മില്ലീമീറ്റർ മഴ ലഭിച്ച ഇവിടെ ഇന്നു മാത്രം രണ്ടര മണിക്കൂറിൽ 121 മില്ലീമീറ്റർ മഴ ലഭിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

Heavy rain alert in Kerala, 3 district issued red alert

More Stories from this section

family-dental
witywide