ഹെഡ്ജ് ഫണ്ട് ഇൻവെസ്റ്റർ സ്കോട്ട് ബെസെൻ്റ് യുഎസ് ധനവകുപ്പിനെ നയിക്കും

യുഎസ് ധനകാര്യ സെക്രട്ടറിയായി സ്കോട്ട് ബെസെൻ്റിനെ ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അമേരിക്കയുടെ ഭീമാകാരമായ സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക വിപണിയിലും വലിയ സ്വാധീനമുള്ള അതിശക്തമായ പദവിയാണിത്. ദീർഘകാല ഹെഡ്ജ് ഫണ്ട് ഇൻവെസ്റ്റാറാണ് സ്കോട്ട് ബെസെൻ്റ് .

വൈദഗ്ധ്യവും അനുഭവപരിചയവും എന്നതിലുപരി ട്രംപിനോടുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ വിശ്വസ്തതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇതുവരെയുള്ള കാബിനറ്റ് പദവി തിരഞ്ഞെടുപ്പ്.

യുഎസ് ഇക്കോണമിയെ പൊളിച്ചെഴുതുമെന്നും പുതിയ താരിഫ് നയം കൊണ്ടുവരുമെന്നുമുള്ള ട്രംപിൻ്റെ വാഗ്ദാനങ്ങൾ നിലനിൽക്കെ പുതിയ ധനകാര്യ സെക്രട്ടറി ആരായിരിക്കും എന്ന് ലോകം ഉറ്റു നോക്കുക്കൊണ്ടിരിക്കുകയായിരുന്നു.

“സ്കോട്ട് വളരെക്കാലമായി അമേരിക്ക ഫസ്റ്റ് അജണ്ടയുടെ ശക്തമായ വക്താവാണ് . ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥ എന്ന നിലയിലുള്ള അമേരിക്കയുടെ സ്ഥാനം ഞങ്ങൾ ഉറപ്പിക്കും, യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒരു പുതിയ സുവർണ്ണ കാലഘട്ടം കൊണ്ടുവരാൻ അദ്ദേഹം എന്നെ സഹായിക്കും.” ട്രംപ് ധനാകര്യ ചുമതല ബെസെൻ്റിനെ ഏൽപ്പിച്ചു കൊണ്ട് പ്രസ്താവിച്ചു

“നികുതി പരിഷ്കരണം നിയന്ത്രണങ്ങളും വഴി കൂടുതൽ ബാങ്ക് വായ്പയും ഊർജ്ജ ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി കൊണ്ടുവരും. ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള വിപണിയുടെ കുതിച്ചുചാട്ടം, കൂടുതൽ നിക്ഷേകർ എത്തുന്നു എന്നതിൻ്റെ സൂചനയാണ്. ഉയർന്ന വളർച്ച, കുറഞ്ഞ പണപ്പെരുപ്പം, ഊർജസ്വലമായ സമ്പദ്‌വ്യവസ്ഥ എന്നിവയാണ് ട്രംപ് ഭരണത്തിന്റെ ലക്ഷ്യം- വാൾ സ്ട്രീറ്റ് ജേർണലിലൽ ബെസെൻ്റ് എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ലോറി ഷാവേസ് ഡിറെമറിനെ ലേബർ സെക്രട്ടറിയായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുത്തു. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാവേസ്-ഡിറെമർ ഒറിഗോൺ കോൺഗ്രസ് സീറ്റിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

hedge-fund investor Scott Bessent US treasury secretary

More Stories from this section

family-dental
witywide