ഇസ്രയേലിലെ സൈനിക ക്യാംപിനു നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം : നാലു സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇസ്രയേലിലെ സൈനിക ക്യാംപിനു നേരെ ഹിസ്ബുള്ള നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ ബിന്യാമിനയ്ക്കു സമീപമുള്ള സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്. 7 പേര്‍ക്ക് മാരകമായി പരുക്കേറ്റിട്ടുമുണ്ട്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന്റെ നേര്‍ക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിതെന്നും ലബനനില്‍ നിന്ന് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകര്‍ത്തെന്നും ഇസ്രയേല്‍ പ്രതികരിച്ചു

മിസൈലുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേര്‍ക്ക് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നാലെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു.

Also Read

More Stories from this section

family-dental
witywide