

ഫിലാഡൽഫിയ: തിരുബാല സഖ്യ (ഹോളി ചൈൽഡ്ഹുഡ്) ത്തിന്റെ 2024 – 2025 പ്രവർത്തനവർഷത്തെ ക്‌നാനായ റീജൻ തലത്തിലെ ഉദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. ചിക്കാഗോ രൂപതാ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷനിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അന്നേ ദിവസം തന്നെ ക്നാനായ റീജന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും ഹോളി ചൈൽഡ് ഹുഡിന്റെ 2024 – 2025 വർഷത്തെ പ്രവർത്തനങ്ങളുടെ യൂണിറ്റ് തല ഉദ്ഘാടനവും നടക്കും.
സിജോയ് പറപ്പള്ളിൽ

holy Childhood Knanaya Region Inauguration on 13 October










