സീറ്റ് ബെൽറ്റ് ധരിച്ചില്ല, നിയമവിരുദ്ധമായി ആയുധം കൈവശം വച്ചു; ഹൂസ്റ്റൺ പൊലീസ് ഓഫിസർ അറസ്റ്റിൽ

പോർട്ടർ: മോണ്ട്‌ഗോമറി കൗണ്ടിയിലെ പോർട്ടറിൽ റോൾഓവർ അപകടത്തെത്തുടർന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. അദാൻ ലോപ്പസ് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡെപ്യൂട്ടികൾ അപകടസ്ഥലത്തെത്തുമ്പോൾ അദാൻ ലോപ്പസും കാറിൻ്റെ ഡ്രൈവർ നോർമ മിറാൻഡ എസ്ട്രാഡയും ആംബുലൻസിൽ ചികിത്സയിലായിരുന്നു. അവർ ആദ്യം എസ്ട്രാഡയെ അറസ്റ്റ് ചെയ്യുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു.

നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് അദാൻ ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.

മുഖത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്ന അദാൻ ലോപ്പസിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്‌പിഡിയുടെ ഇൻ്റേണൽ അഫയേഴ്‌സ് ഡിവിഷൻ അംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.

മാർച്ചിൽ, ലോപ്പസും മറ്റ് മൂന്ന് HPD ഓഫീസർമാരും, വിവിധ ഏജൻസികളിൽ നിന്നുള്ള അന്വേഷകരും, മോണ്ട്‌ഗോമറി കൗണ്ടിയിൽ സീരിയൽ കൊള്ളക്കാരനാണെന്ന് ആരോപിച്ച് ഒരാളെ വെടിവച്ചുകൊന്ന സംഭവം വാർത്തയായിരുന്നു.