
മിനിയാപോളിസ് : യുഎസിൽ പേ വിഷബാധയേറ്റ് ഒരാൾ മരിച്ചു. മിനസോട്ടയിലെ 65 വയസ്സുള്ള വ്യക്തിയാണ് പേ വിഷബാധ മൂലം മരിച്ചത്. വവ്വാലുമായി സമ്പർക്കം പുലർത്തിയ മിനസോട്ട നിവാസിയായ ഒരാൾ പേവിഷ ബാധയേറ്റ് മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.
യു.എസ്. സെൻ്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കനുസരിച്ച്, ഓരോ വർഷവും യുഎസിൽ 10-ൽ താഴെ ആളുകൾ മാത്രമേ പേവിഷബാധ മൂലം മരിക്കുന്നുണ്ട്. ജൂലൈയിലാണ് ഇയാൾക്ക് വവ്വാലുമായി സമ്പർക്കമുണ്ടായിരുന്നത്. സെപ്തംബർ 20-ന് അറ്റ്ലാൻ്റയിലെ ലാബിൽ വച്ച് സിഡിസി അധികൃതർ റാബിസ് രോഗനിർണയം സ്ഥിരീകരിച്ചു.
കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വിലയിരുത്താൻ ശ്രമിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പൊതുജനങ്ങൾക്ക് അപകടസാധ്യതയില്ലെന്നും അവർ അവർ അറിയിച്ചു. എന്നാൽ വവ്വാലുകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന്പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
വവ്വാലുകളുടെ പല്ല് വളരെ ചെറുതാണ് അതുകൊണ്ട് അതിൻ്റെ കടിയേറ്റതായി മനസ്സിലാകില്ല. വവ്വാലുമായി എന്തെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടാവുകയും ഒരു ചെറിയ പാടെങ്കിലും ശരീരത്തിൽ ഉണ്ടാവുകയും ചെയ്താൽ ഉടൻ വാക്സിൻ എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്ക് കൃത്യമായി വാക്സിൻ അടുക്കണമെന്നും നിർദേശമുണ്ട്.
human Death from Rabies in US