മൂന്നു സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല തിരിച്ചെഴുതി ഗിന്നസ് റെക്കോഡ് നേടി ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: മൂന്ന് സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ടൈപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഹൈദരാബാദ് സ്വദേശി.ഇതിന്റെ വീഡിയോയും അഷ്റഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

വെറും 2.88 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല തിരിച്ച് ടൈപ്പ് ചെയ്താണ് എസ്.കെ. അഷ്റഫ് ഗിന്നസ് വേൾഡ് റെക്കോർഡ്​ സ്വന്തമാക്കിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഷ്റഫിന് അഭിനന്ദനവുമായി എത്തിയത്.