ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും.

വ്യവസായ വകുപ്പിൽ മൈനിങ്, ജിയോളജി ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകർ. ആരോഗ്യവകുപ്പിലും മാറ്റമുണ്ടായേക്കും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ മാറ്റി പകരം കെഎസ്ഇബി ചെയർമാൻ രാജൻ എൻ. ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു.

ഡെപ്യൂട്ടേഷനിൽ പോയ സുമൻ ബില്ലക്ക് പകരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴിൽ സെക്രട്ടറി ഡോ.കെ.വാസുകിക്ക് നോർക്ക വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി.

IAS officers reshuffle in Kerala

More Stories from this section

dental-431-x-127
witywide