
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചരണ കാലത്തുടനീളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയും അധികാരത്തിലേറിയാലുടന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു കൂട്ടനാടുകടത്തല്‍. ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിനാളുകള്‍ നാടുകടത്തല്‍ ഭീഷണിയില്‍ തുടരുകയാണ്.
എന്നാല്‍ നിയുക്ത പ്രസിഡന്റ് ട്രംപ് പറയുന്നപോലെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വ്യക്തമാക്കുന്നത്. കൂട്ടനാടുകടത്തലിന് ഭീമമായ തുക ചിലവാകുമെന്നാണ് ഐസിഇ ഡയറക്ടര്‍ പി.ജെ. ലെക്ലീറ്റ്നര്‍ പറയുന്നത്. ചരിത്രപരമാകാന്‍ പോകുന്ന ട്രംപിന്റെ കൂട്ട നാടുകടത്തലുകളുടെ അധിക സമ്മര്‍ദ്ദം വഹിക്കേണ്ട ഐസിഇ നിലവില്‍ 230 മില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയുടെ കീഴിലാണുള്ളതെന്നും അദ്ദേഹം പറയുന്നു.
കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനായി ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ നടത്തിയ നാടുകടത്തലിന് ഏജന്‍സിക്ക് ഇനിയും ഫണ്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ വന്‍തോതിലുള്ള നാടുകടത്തല്‍ പദ്ധതികള്‍ക്കായി 88 ബില്യണ്‍ ഡോളറിലധികം ചിലവാകുമെന്നും
നാടുകടത്താന്‍ ഏകദേശം 8 ദശലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.











