ഫോമ സെൻട്രൽ റീജൻ പ്രവർത്തന ഉദ്ഘാടന മഹാമഹം മികവുറ്റതായി

അച്ചൻകുഞ്ഞ് മാത്യു

ഫോമ സെൻട്രൽ റീജൻ്റെ പ്രവർത്തന ഉദ്ഘാടനം ചിക്കാഗോ സെൻ്റ് മേരീസ് ചർച്ചിൽ ചിക്കാഗോ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. ഫോമ ആർവിപി ജോൺസൺ കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു. സെൻട്രൽ റീജനിലെ ആറ് അംഗ സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും ഫോമ എക്സിക്യൂട്ടിവ് അംഗങ്ങളും ചിക്കാഗോയിലെ ഫോമായുടെ അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുത്തു,

ആൻ്റോ കവലയ്ക്കൽ സ്വാഗതം പറഞ്ഞു. സ്നേഹത്തിന്റെയും കരുതലിൻ്റെയും സന്ദേശം സമൂഹത്തിന് നൽകുവാൻ ഫോമയ്ക്ക് സാധിക്കട്ടെ എന്ന് അധ്യക്ഷ പ്രസംഗത്തിൽ ആർവിപി ജോൺസൺ കണ്ണൂക്കാടൻ ആശംസിച്ചു. സമൂഹത്തിനു വേണ്ടിയുള്ള എല്ലാ നല്ല പ്രവൃത്തികൾക്കും ഫോമ മുന്നിൽ തന്നെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലിനോയ് സ്റ്റേറ്റ് പ്രതിനിധി കെവിൻ ഓലിക്കൽ ഫോമാ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തു. യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഫോമാ സെൻട്രൽ റീജൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിന്ദിക്കുകയും ഫോമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു അദ്ദേഹം.

ഫോമ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ സെൻട്രൽ റീജൻ സീനിയർ സിറ്റിസൺസ് ഫോറം ഉദ്ഘാടനം ചെയ്തു. മുതിർന്ന തലമുറയുടെ പ്രവർത്തനങ്ങളുടെ മികവ് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫോമയ്ക്ക് ആവശ്യനേരത്ത് പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു.

ഫോമ ട്രഷറർ വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. 2.5 മില്യൺ ബജറ്റുള്ള ഫോമയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഫോമ സെൻട്രൽ റീജൻ വുമൺസ് ഫോറം ഉദ്ഘാടനം ഫോമാ നാഷണൽ കമ്മിറ്റി വുമൺസ് ഫോറം അംഗം ആഷാ മാത്യു ഉദ്ഘാടനം ചെയ്തു. ഫോമാ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നതായി ആഷാ മാത്യു പറഞ്ഞു.

ഉദ്ഘാടന പരിപാടികൾക്കായി 60 അംഗ കമ്മിറ്റി രൂപീകരിച്ചു. ജോസ് മണക്കാട്ട്, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, രാജൻ തലവടി, ഡോ. സിബിൾ, ആൻ്റോ കവലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. വുമൺസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഡോ. റോസ് വടകരയും സീനിയർ സിറ്റിസൺ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളിലും യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾ യൂത്ത് ഫോറം പ്രതിനിധികളും വിശദീകരിച്ചു. ശാന്തി ജെയ്സൺ, സാറാ അനിൽ, ഡോ. റോസ് വടകര,ഡോ. സിബിൾ ഫിലിപ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യ നടത്തി.

അംഗ സംഘടനകളേയും ഫോമ നാഷനൽ കമ്മിറ്റി അംഗങ്ങളേയും പ്രതിനിധീകരിച്ച് ഫോമ ട്രഷറർ സിറിൽ പാലക്കലോടി, ഫാ. സിജോ മുടക്കോടിൽ, നാഷനൽ കമ്മിറ്റി അംഗം ജോർജ് ജോസഫ്, ജുഡീഷ്യൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, ഉപദേശക സമിതി അംഗം ജോസ് മണക്കാട്ട്, ജെസി റിൻസി, ലിൻസ് ജോസഫ്, പോൾസൺ കുളങ്ങര, ജിൽബി സുബാഷ്, സണ്ണി വള്ളിക്കുളം, സ്റ്റാൻലി വള്ളിക്കുളം, പീറ്റർ കുളങ്ങര എന്നിവരും പങ്കെടുത്തിരുന്നു.

ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. പരിപാടിയുടെ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ ജനറൽ കോർഡിനേറ്റർ സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി. അച്ചൻകുഞ്ഞ് മാത്യു. ഡോ. സിബിൾ ഫിലിപ് എന്നിവർ എംസിമാരായിരുന്നു.

Inauguration of Foma Central Region Activities

More Stories from this section

family-dental
witywide