
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി. ‘റെയ്സിയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി, അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ‘ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്’ സംഭാവന നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ”അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു,” മോദി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
Deeply saddened and shocked by the tragic demise of Dr. Seyed Ebrahim Raisi, President of the Islamic Republic of Iran. His contribution to strengthening India-Iran bilateral relationship will always be remembered. My heartfelt condolences to his family and the people of Iran.…
— Narendra Modi (@narendramodi) May 20, 2024
റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഒന്നിലധികം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയടക്കം നിരവധി ലോകനേതാക്കള്‍ അനുശോചനവുമായി എത്തുന്നത്.
ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം എത്തിയത്. തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.
അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായത്. മലയിടുക്കുകളില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍















