രാജ്യം വിടുന്ന ഇന്ത്യക്കാർ വർധിക്കുന്നു; കഴിഞ്ഞ വർഷം അമേരിക്കൻ പൗരത്വം സ്വന്തമാക്കിയത് 65,960 ഇന്ത്യക്കാർ

മെക്‌സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് . യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൗരത്വം സ്വന്തമാക്കിയത്.

ലഭ്യമായ ഏറ്റവും പുതിയ ഡേറ്റ അടിസ്ഥാനമാക്കിയുള്ള സിഎസ്ആര്‍ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരത്വം സ്വന്തമാക്കി.പട്ടികയില്‍ രണ്ടാമത് ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സ് (53,413) പൗരന്മാരുമാണ്. ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.

നിലവില്‍ രാജ്യത്തുള്ള വിദേശികളായ അമേരിക്കന്‍ പൗരന്മാരില്‍ 2,831,330 പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. മെക്‌സിക്കോ 10,638,429 കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സംഖ്യയാണിത്. 2,225,447 പേര്‍ യുഎസ് പൗരത്വം സ്വീകരിച്ച ചൈനയാണ് പട്ടികയില്‍ മൂന്നാമത്.

India the second-largest source country for new citizens in America

More Stories from this section

family-dental
witywide