കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്; 6 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി പുറംകടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇറാനിയൻ ബോട്ടിനെ പിടികൂടിയതായി റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇന്ധനം തീർന്ന ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു എന്നാണ് സൂചന. ഇറാനിൽ മത്സ്യബന്ധനത്തിനു പോയ സംഘത്തിലുള്ള മത്സ്യത്തൊഴിലാളികളാണ് പിടിയിലായതെന്നും പറയുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഇവർ ബോട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് കോസ്റ്റ് ​ഗാർഡ് നൽകുന്ന വിവരം.

Indian coast guard captured Iranian boat

More Stories from this section

family-dental
witywide