ഗംഗാ നദിയില്‍ തീര്‍ഥാടക ബോട്ട് മറിഞ്ഞു, 6 പേരെ കാണാതായി

പാറ്റ്‌ന: ബീഹാറിലെ ഗംഗാ നദിയില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് മുങ്ങി 6 പേരെ കാണാതായി. 17 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം.

ബോട്ടിലുണ്ടായിരുന്ന 11 പേര്‍ സുരക്ഷിതരാണെന്നും ആറ് പേരെ കാണാതായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉമാനാഥ് ഘട്ടില്‍ നിന്ന് ഡയറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. തിരച്ചില്‍ തുടരുകയാണ്.