മയാമിയില്‍ കോണ്‍സുലര്‍ ക്യാമ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

മയാമിയില്‍ കോണ്‍സുലര്‍ ക്യാമ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എത്തുന്നു. ഒക്ടോബര്‍ 5 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ കൂപ്പർ സിറ്റി ഹാൾ, 9090 SW 50th Pl, Cooper City, FL 33328 ലാണ് ക്യാമ്പ് നടക്കുക.

ലൈഫ് സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, അറ്റസ്റ്റേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളും പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ്, വിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട സൂക്ഷ്മ പരിശോധനകളുള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്.

അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളുമായി പൂര്‍ണ്ണമായ അപേക്ഷകള്‍ സഹിതം നേരിട്ട് എത്തേണ്ടതാണ്. ആവശ്യമായ പരിശോധനയ്ക്കായി അപേക്ഷകര്‍ അസല്‍ രേഖകള്‍ കൊണ്ടുവരണമെന്ന് പ്രത്യേക അറിയിപ്പുണ്ട്.

പാസ്പോര്‍ട്ട്/ഒസിഐ/വിസ/ നിരാകരണ അപേക്ഷകള്‍ ക്യാമ്പില്‍ സ്വീകരിക്കുന്നതല്ല. വിവിധ സേവനങ്ങള്‍ക്കുള്ള സേവനങ്ങള്‍/ഫീസ് ക്യാമ്പില്‍ സ്വീകരിക്കുന്നതാണ് അപേക്ഷാ ഫോമുകള്‍ക്കും ഡോക്യുമെന്റുകളുടെ പട്ടികയ്ക്കും ഇതുമായി ബന്ധപ്പെട്ട ബാധകമായ ഫീസിനും ദയവായി VFS ഗ്ലോബല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്കായി അറ്റ്‌ലാന്റ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 954-247-8368 (സാജന്‍ കുര്യൻ) ബന്ധപ്പെടുക.

More Stories from this section

family-dental
witywide