
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച ബ്രിട്ടനിലെത്തും. 22 വർഷത്തിന് ശേഷംആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. 2022 ജൂണിൽ യുകെ സന്ദർശിക്കാൻ രാജ്‌നാഥ് സിങ് രുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ കാരണങ്ങളാൽ യാത്ര റദ്ദാക്കുകയായിരുന്നു.
യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സുമായി സിങ് ചർച്ചകൾ നടത്തും. സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച നിർണായക കരാറുകളിൽ ഒപ്പുവെച്ചേക്കും. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും തുടർന്ന് ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ.ബി.ആർ.അംബേദ്ക്കർ സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്യും. യുകെയിലുള്ള ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും. മുൻ ബിജെപി സർക്കാരിലെ ജോർജ് ഫെർണാണ്ടസാണ് അവസാനമായി യുകെയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി. 2002 ജനുവരി 22 നായിരുന്നു സന്ദർശനം. ഇന്ത്യ-യുകെ ബന്ധത്തിൽ രാജ്നാഥ് സിംഗിൻ്റെ ഈ സന്ദർശനം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Indian Defense Minister Rajnath Singh visits UK from Monday