ശ്രീറാം കൃഷ്ണനെതിരെ കടുത്ത വംശീയ വിദ്വേഷം: ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രവാസി സമൂഹം

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ മുതിർന്ന AI ഉപദേശകനായി നിയമിച്ച ശ്രീറാം കൃഷ്ണനെതിരെയുള്ള വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രവാസികൾ ശനിയാഴ്ച പത്രകുറിപ്പ് പുറത്തിറക്കി.

“അടുത്തിടെ ട്രംപ് തൻ്റെ മുതിർന്ന AI ഉപദേശകനായി നിയമിച്ച ശ്രീറാം കൃഷ്ണൻ അപലപനീയമായ വിധം വംശീയ ആക്രമണങ്ങളുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. വെറുപ്പുളവാക്കുന്ന, പ്രതികാരം തുളുമ്പുന്ന, വംശീയ വിദ്വേഷം നിറച്ച പരസ്യ അഭിപ്രായപ്രകടനങ്ങൾക്ക് അമേരിക്കയുടെ പൊതു ഇടത്തിൽ സ്ഥാനമില്ല എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യാസ്‌പോറ, എല്ലാ തരത്തിലുമുള്ള വംശീയതയെയും നിശിതമായും അസന്ദിഗ്ധമായും അപലപിക്കുന്നു. സുപ്രധാന പദവിയിലേക്കുള്ള ശ്രീറാമിൻ്റെ നിയമനത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു, കാരണം അദ്ദേഹം അമേരിക്കയെ വളരെ നന്നായി സേവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” പ്രസ്താവന പറയുന്നു.

അതിനിടെ ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധിയായ റോ ഖന്നക്ക് എതിരെയും എക്സിൽ ആക്രമണം ഉണ്ടായിരുന്നു. ഇന്ത്യക്കാരനായ ഇയാളെ ആരാണ് അമേരിക്കയെ ഭരിക്കാൻ ഏൽപ്പിച്ചത് എന്നായിരുന്നു എക്സിൽ ഒരാൾ ഉന്നയിച്ച ചോദ്യം.

“ശ്രീരാമിനെ വിമർശിക്കുന്ന വിഡ്ഢികൾ മസ്‌കിനെ ദക്ഷിണാഫ്രിക്കക്കാരനായോ ജെൻസനെ തായ്‌വാനീസ് വംശജനായോ കണക്കാക്കി വിമർശിക്കുന്നു. ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കാനുള്ള അമേരിക്കയുടെ അസാധാരണമായ കഴിവിനെ ഇവർ മനസ്സിലാക്കുന്നില്ല. എല്ലാ രംഗത്തേയും മികച്ചവർ ചൈനയിലേക്കല്ല പോകുന്നത്. അവരുടെ സേവനം അമേരിക്കയുടെ ഉയർച്ചയ്ക്കും പുരോഗതിക്കുമായാണ് വിനിയോഗിക്കുന്നത് ” റോ ഖന്ന മറുപടിയായി എഴുതി.

വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ പോളിസി അഡൈ്വസറായി ശ്രീരാമകൃഷ്ണനെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതിനെ തുടർന്നാണ് പുതിയ വിവാദം പൊട്ടിപുറപ്പെട്ടത്.

Indian diaspora community strongly condemns extreme racial hatred against Sriram Krishnan

More Stories from this section

family-dental
witywide