‘ഞങ്ങളുടെ ഒരു അംഗം മരിച്ചു, അഗാധമായ ദുഖം’ : യുഎസിലെ ഇന്ത്യന്‍ എംബസി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ്(50) ന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസി. തൃശൂര്‍ മുക്കാട്ട്കര പരേതരായ ആളൂര്‍ കൊക്കന്‍ വീട്ടില്‍ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയിലെ അറ്റാഷേ ആയിരുന്നു. ഈ മാസം പതിനെട്ടിനാണ് ഇദ്ദേഹം യു.എസിലെ വാഷിങ്ടണില്‍ വെച്ച് മരണപ്പെട്ടത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്‌.

മൃതദേഹം ഇന്ത്യയിലേക്ക് വേഗത്തില്‍ കൈമാറുന്നത് ഉറപ്പാക്കാന്‍ അനുബന്ധ ഏജന്‍സികളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംബസി അറിയിച്ചു.

ഇരിഞ്ഞാലക്കുട നെടുമ്പറമ്പില്‍ എന്‍ എം വര്‍ഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകള്‍ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫര്‍ തോമസ് എന്നിവര്‍ മക്കളാണ്. കുടുംബ സമേതം വാഷിങ്ടണില്‍ ആയിരുന്നു താമസം.

Also Read

More Stories from this section

family-dental
witywide