കോവിഡ് വാക്സിനെതിരെ ഇന്ത്യൻ ഡോക്ടറുടെ ട്വീറ്റ്; കേസ് നടത്താൻ വേണ്ടത് 2 കോടി; സഹായിക്കുമെന്ന് ഇലോൺ മസ്ക്

ന്യൂഡൽഹി: 2020ൽ കൊറോണ വൈറസ് മൂലം ലോകം നിശ്ചലമായപ്പോൾ, കനേഡിയൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകൾക്കും വാക്സിനേഷൻ ഉത്തരവുകൾക്കുമെതിരെ പ്രതികരിച്ച ഇന്ത്യൻ വംശജയായ ഡോക്ടർ കുൽവീന്ദർ കൗർ ഗില്ലിനെതിരെ കടുത്ത നിയമനടപടി. കേസ് നടത്താൻ കുൽവീന്ദറിന് 300,000 ഡോളർ ആണ് ആവശ്യം. ഇത് ഏകദേശം രണ്ടുകോടി രൂപവരും.

കാനഡയിലെ ഇമ്മ്യൂണോളജിയിലും പീഡിയാട്രിക്‌സിലുമാണ് ഡോ കുൽവീന്ദർ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും ട്വിറ്ററിന്‍റെ പഴയ മാനേജ്മെന്‍റുമാണ് ഡോക്ടര്‍ക്കെതിരെ കേസുമായി എത്തിയത്. കേസുമായി മുന്നോട്ടു പോകാൻ ക്രൗഡ് ഫണ്ടിങ്ങുൾപ്പെടെ നടത്തിയിട്ടും ഇത്രയും തുക സമാഹരിക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഡോ. ഗില്ലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. ശനിയാഴ്ചയാണ് മസ്ക് ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ച് അറിഞ്ഞത്. പിന്നാലെ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.

സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനും വാക്സിനേഷനുമെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമങ്ങൾ കടുത്ത വിമർശനമാണ് ഗില്ലിനെതിരെ ഉയർത്തിയത്. തുടർന്ന് പഴയ ട്വിറ്റർ മാനേജ്മെന്റ് അവരെ സെൻസർ ചെയ്യുകയും മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തു. തന്റെ പോസ്റ്റിനെ വിമർശിച്ച ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമായി 23 പേര്‍ക്കെതിരെ ഡോക്ടര്‍ ഗില്‍ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നു. എന്നാല്‍ അത് കോടതി തള്ളി.

More Stories from this section

family-dental
witywide