
ഹൂസ്റ്റണ്‍: യുഎസിലെ ടെക്സാസില്‍ കണ്‍വീനിയന്‍സ് സ്റ്റോറില്‍ മോഷണത്തിനിടെ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ജൂണ്‍ 21 ന് ഡാലസിലെ പ്ലസന്റ് ഗ്രോവിലുള്ള ഗ്യാസ് സ്റ്റേഷന്‍ കണ്‍വീനിയന്‍സ് സ്റ്റോറിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ബപട്ല സ്വദേശിയായ ദാസരി ഗോപീകൃഷ്ണ എന്ന 32കാരനാണ് മരിച്ചത്. എട്ട് മാസം മുമ്പാണ് യുവാവ് യുഎസിലെത്തിയത്.
മോഷണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഗോപീകൃഷ്ണയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അര്‍ക്കന്‍സാസില്‍ നടന്ന വെടിവയ്പ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഞായറാഴ്ച യോഗാ ദിന പരിപാടിക്കായി ഡാളസിലെത്തിയ കോണ്‍സല്‍ ജനറല്‍ ഡി സി മഞ്ജുനാഥ് വാര്‍ത്താ ഏജന്‍സി പിടിഐയോട് സ്ഥിരീകരിച്ചു.
പോസ്റ്റ്മോര്‍ട്ടവും മരണ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള പ്രാദേശിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഗോപീകൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും ഇന്ത്യന്‍ അസോസിയേഷനുകളുടെ പിന്തുണയോടെ കോണ്‍സുലേറ്റ് നല്‍കുന്നതായി അറിയിച്ചിട്ടുണ്ട്.