പൊലീസിനു നേരെ ആക്രമണം: സാൻ അൻ്റോണിയോയിൽ ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചു കൊന്നു

സാൻ അൻ്റോണിയോയിൽ ഉത്തർ പ്രദേശ് സ്വദേശി സച്ചിൻ സാഹു ( 42) പൊലീസിൻ്റെ വെടിയേറ്റ് മരിച്ചു. ഒരു ആക്രമണക്കേസുമായി ബന്ധപ്പെട്ട് സാഹുവിനെ തേടി ചെന്ന പൊലീസുകാരെ വണ്ടിയിടിച്ച് അപയാപ്പെടുത്താൻ സാഹു ശ്രമിച്ചപ്പോൾ ടെയ്ലർ ടേണർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. ഏപ്രിൽ 21നായിരുന്നു സംഭവം. വർഷങ്ങളായി യുഎസിൽ ജീവിക്കുന്ന വ്യക്തിയാണ് സച്ചിൻ സാഹു.

51 വയസ്സുള്ള ഒരു സ്ത്രീയെ മനഃപൂർവം വാഹനമിടിച്ച് സാഹു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന എന്ന പരാതി കിട്ടിയതിനെ തുടർന്ന് വൈകിട്ട് ആറരയോടെ സാൻ അൻ്റോണിയോയിലെ ഷെവിയറ്റ് ഹൈറ്റ്‌സിലെ ഒരു വീട്ടിലേക്ക് പൊലീസ് എത്തി. അപ്പോഴേക്കും കുറ്റാരോപിതനായ സാഹു അവിടെ നിന്ന് മുങ്ങിയിരുന്നു. ഗുരുതരമായ പരുക്കേറ്റ സ്ത്രീയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. അവരുടെ നില ഗുരുതരമാണ്.

സംഭവത്തിൽ സാൻ അൻ്റോണിയോ പോലീസ് ഡിറ്റക്ടീവ്സ് സാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം, അയൽക്കാർ പോലീസിനെ വിളിച്ച് സാഹു അവിടെ മടങ്ങിയെത്തിയതായി അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി. പൊലീസിനെ കണ്ട സാഹു അവരെ വാഹനംകൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൊലീസ് വെടിവയ്ക്കുകയും അയാൾ സ്ഥലത്തു മരിച്ചു വീഴുകയും ചെയ്തു. വാഹനം തട്ടി പരുക്കേറ്റ പൊലീസുകാരും ചികിൽസയിലാണ്.

കൂടുതൽ വസ്തുതകൾ കണ്ടെത്തുന്നതിന് ബോഡിക്യാമിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സാഹൂവിന് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയതായി സാഹുവിൻ്റെ മുൻ ഭാര്യ ലിയ ഗോൾഡ്‌സ്റ്റീൻ പറയുന്നു. “കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹത്തിന് ബൈപോളാർ ഡിസോർഡർ ഉണ്ട്. ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു, സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു, എന്നാൽ അയാൾ ഒരു നല്ല പിതാവായിരുന്നു. കുടുംബത്തോട് സ്നേഹവുമുള്ള ആളായിരുന്നു.’ അവർ പറഞ്ഞു.

Indian Origin Man was Shot dead by US Police

More Stories from this section

family-dental
witywide