വാടകയ്ക്ക് എടുത്ത ട്രക്കുമായി വൈറ്റ് ഹൗസ് ആക്രമിച്ചു; ഇന്ത്യൻ യുവാവ് കുറ്റക്കാരൻ

യുഎസിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനായി ട്രക്ക് വാടകയ്ക്ക് എടുത്ത് വൈറ്റ്ഹൌസ് ആക്രമിച്ച ഇന്ത്യക്കാരനായ യുവാവ് കുറ്റക്കാരനെന്ന് കോടതി. സായ് വർഷിത് കണ്ടുല എന്ന 20 കാരൻ യുവാവാണ് കഴിഞ്ഞ വർഷം മെയ് 22 ന് വൈറ്റ്ഹൌസ് ആക്രമിക്കാൻ തുനിഞ്ഞത്. ഇയാൾക്കെതിരായ ശിക്ഷ ഓഗസ്റ്റ് 22നു വിധിക്കും.

നാസ്തി ആശയങ്ങളിൽ ആകൃഷ്ടനായ യുവാവ് വൈറ്റ്ഹൌസിൻ്റെ നോർത്ത് വെസ്റ്റ് എച്ച് സ്ട്രീറ്റിലെ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് ഗേറ്റിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയിരുന്നു.

കുറ്റകൃത്യം നടന്ന അന്നു മുതൽ ഇയാൾ വാഷിങ്ടൺ ജയിലിലാണ്. പിടിക്കപ്പെടുമ്പോൾ ഇയാൾ പറഞ്ഞത് പ്രസിഡൻ്റിനെ കൊല്ലുമെന്നും തൻ്റെ വഴിയിൽ തടസ്സമാകുന്ന ആരെയും കൊല്ലുമെന്നുമാണ്. തീവ്രവാദം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Indian Youth Guilty to Attacking White House with A truck

More Stories from this section

family-dental
witywide