വിമാനം വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിനെ യാത്രക്കാരൻ തല്ലി, വിഡിയോ വൈറൽ

അപ്രിയമായ സത്യം പറഞ്ഞാൽ നല്ല അടി പ്രതീക്ഷിക്കാം. അത് പൈലറ്റായാലും പൊലീസായാലും എന്നതാണ് സ്ഥിതി. ഡൽഹി വിമാനത്താവളത്തിൽ സത്യം പറഞ്ഞ ഒരു പൈലറ്റിന് കിട്ടി യാത്രക്കാരൻ്റെ വക അടി. വിമാനം വൈകുമെന്ന അറിയിപ്പ് യാത്രക്കാരെ അറിയിച്ചു എന്നതു മാത്രമാണ് പൈലറ്റ് ചെയ്ത തെറ്റ്. ഡൽഹിയിൽ നിന്ന് ഗോവയ്ക്കുള്ള ഇൻഡിഗോ ഫ്ളൈറ്റിലാണ് സംഭവം.

മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരന്‍ പൈലറ്റിന് നേര്‍ക്ക് കുതിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ തടയാന്‍ ശ്രമിക്കുന്നതിന് മുന്നേ അപ്രതീക്ഷിതമായി ഇയാള്‍ പൈലറ്റിനെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.

പ്രകോപിതനായ യാത്രക്കാരനെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. യാത്രക്കാരനെയും കുറ്റപറയാൻ പറ്റുമോ എന്നറിയില്ല,ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം 13 മണിക്കൂറോളം വിമാനം വൈകിയിരുന്നു. അതിനു ശേഷം ഒരുവിധം യാത്രക്കാരെ വിമാനത്തിൽ കയറ്റി. ഇപ്പോൾ പറക്കുമെന്ന് യാത്രക്കാരും വിചാരിച്ചു. അത് വീണ്ടും വൈകുമെന്ന് പൈലറ്റ് അറിയിച്ചപ്പോളാണ് ‘ വിമാനം ഓടിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ ഓടിക്കേണ്ട.. പറ്റില്ല എന്ന് പറയ്… ” എന്നു പറഞ്ഞ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. ഡല്‍ഹിയിലെ കാലാവസ്ഥാ പ്രശ്‌നം കാരണം 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

സംഭവം വൈറലായതിനെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരനെതിരെ ഇന്‍ഡിഗോ കേസ് കൊടുക്കുകയും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് ഡല്‍ഹി വിമാനത്താവളം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ യാത്രക്കാരനെയും ഇന്‍ഡിഗോയെയും കുറ്റപ്പെടുത്തി കൊണ്ട് നിരവധിപ്പേരാണ് എക്‌സില്‍ പ്രതികരിച്ചത്.

വിമാനം വൈകുന്നത് സംബന്ധിച്ച അറിയിപ്പ് ഇന്‍ഡിഗോ പലപ്പോഴും യാത്രക്കാരുമായി പങ്കുവെക്കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. മുപ്പത് മിനിറ്റ് നേരം വിമാനത്തില്‍ അടച്ചിടുന്നത് മനുഷ്യാവകാശ പീഡനമാണെന്നും ഇത്തരം സാഹചര്യത്തില്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് തിരിച്ചയക്കണമെന്നും പലരും പ്രതികരിച്ചു.

IndiGo passenger assaults pilot on Delhi-Goa flight over delay

More Stories from this section

family-dental
witywide