
മുൻ ബ്രസീലിയൻ മോഡലും യുഎസ് ആസ്ഥാനമായുള്ള വെൽനസ് ഇൻഫ്ലുവൻസറുമായ കാറ്റ് ടോറസിനെ എട്ടുവർഷം തടവിന് ശിക്ഷിച്ചു. മനുഷ്യക്കടത്ത്, സ്ത്രീകളുടെ അടിമകളാക്കി വയ്ക്കൽ എന്നിവയാണ് കാറ്റ് ടോറസ് ചെയ്ത കുറ്റങ്ങൾ. എഫ്ബിഐ അന്വേഷണത്തിൽ 2022ൽ കാണാതായ രണ്ടുസ്ത്രീകളെ കാറ്റ് ടോറസ് താസമിച്ച സ്ഥലത്തു നിന്നും കണ്ടെത്തി.
യുവതികളെ സ്വാധീനിച്ച് കടത്തിക്കൊണ്ടുപോയശേഷം ക്രൂരമായി പീഡിപ്പിക്കുകയും ശമ്പളവും ഭക്ഷണവും നിഷേധിച്ച് മണിക്കൂറുകളോളം ജോലിചെയ്യിപ്പിച്ചെന്നുമാണ് കാറ്റിനെതിരേയുള്ള കുറ്റങ്ങള്‍. വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും മന്ത്രവാദത്തിനിരയാക്കിയെന്നും യുവതികള്‍ മൊഴിനല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കാറ്റ് ടോറസിന്റെ ഫോളോവേഴ്‌സായിരുന്ന യുവതികളാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്.
ടോറസ് തങ്ങളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വച്ചിരിക്കുകയായിരുന്നു എന്ന് അവർക്കൊപ്പം കണ്ടെത്തിയ സ്ത്രീകൾ പറഞ്ഞു. ബ്രസീലിലെ ദാരിദ്രം നിറഞ്ഞ ജീവിതത്തിൽ നിന്ന് ടോറസ് ഹോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കുന്ന തലത്തിലേക്കുവരെ വളർന്നതും അവരുടെ ഇപ്പോഴത്തെ ജീവിതവുമാണ് തങ്ങളെ ആകർഷിട്ടതെന്ന് ബിബിസിയോട് സംസാരിക്കവെ യുവതികൾ പറഞ്ഞു.
നേരത്തേ ടോറസ്, നടൻ ലിയോനാർഡോ ഡികാപ്രിയോയുമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തൻ്റെ ആത്മീയ ശക്തികൾ ഉപയോഗിച്ച് തനിക്ക് പ്രവചനങ്ങൾ നടത്താൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്ന ടോറസ് പ്രശസ്ത ബ്രസീലിയൻ ടിവി ഷോകളിലെ പതിവ് മുഖമായിരുന്നു.
“അവൾ മാസികകളുടെ കവറിൽ ഉണ്ടായിരുന്നു. ലിയനാർഡോ ഡികാപ്രിയോയെപ്പോലുള്ള പ്രശസ്തരായ ആളുകൾക്കൊപ്പമാണ് അവരെ കണ്ടത്. കണ്ടിടത്തോളം എല്ലാം വിശ്വസനീയമായി തോന്നി,” അന എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞു.
ലിവ് ഇന്‍ അസിസ്റ്റന്റ് എന്ന പേരിലാണ് അനയെ കാറ്റ് ടോറസ് ജോലിക്കായി കൂടെ നിർത്തിയിരുന്നത്. ടോറസിനായി ആഹാരമുണ്ടാക്കുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക എന്നിവയായിരുന്നു ഈ യുവതിയുടെ ജോലി. ഇതിന് രണ്ടായിരം ഡോളര്‍ ശമ്പളവും വാഗ്ദാനംചെയ്തു. എന്നാല്‍, ടോറസിന്റെ വീട്ടിലെത്തിയ യുവതിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പൂച്ചകള്‍ മലമൂത്രവിസര്‍ജനം നടത്തുന്ന സോഫയാണ് യുവതിക്ക് കിടക്കാനായി നല്‍കിയത്. മാത്രമല്ല, ഒരുദിവസം ഏതാനും മണിക്കൂറുകള്‍ മാത്രമേ യുവതിയെ ഉറങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതിനുപുറമേ വാഗ്ദാനം ചെയ്ത ശമ്പളവും യുവതിക്ക് നിഷേധിച്ചു. കാറ്റ് ടോറസിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഇതിനുപിന്നാലെയാണ് മറ്റ് രണ്ടുയുവതികളെ പ്രതി വീട്ടിലെത്തിച്ചത്. ഇവര്‍ക്കും സമാനമായ പീഡനം നേരിടേണ്ടിവന്നെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
രണ്ട് പേരെയും മുറിയില്‍ പൂട്ടിയിട്ടായിരുന്നു ഉപദ്രവം. മുറിയില്‍നിന്ന് പുറത്തുപോകണമെങ്കില്‍ കാറ്റ് ടോറസിന്റെ അനുമതി വേണമായിരുന്നു. ശൗചാലയം ഉപയോഗിക്കാന്‍ പോലും ടോറസിന്റെ സമ്മതം വാങ്ങണമെന്നതായിരുന്നു അവസ്ഥ. നിര്‍ബന്ധിച്ച് മയക്കുമരുന്നും നല്‍കി. ഇതിനൊപ്പം വേശ്യാവൃത്തിക്കും പ്രതി യുവതികളെ നിര്‍ബന്ധിച്ചു.
ആദ്യം സ്ട്രിപ്പ് ക്ലബുകളില്‍ ജോലിചെയ്യാനായിരുന്നു നിര്‍ദേശം. പിന്നാലെ സ്വന്തംനിലയില്‍ വേശ്യാവൃത്തി ചെയ്ത് പണം സമ്പാദിച്ചുകൊണ്ടുവരാനും ആവശ്യപ്പെട്ടു. ഓരോദിവസവും നിശ്ചിത തുക സമ്പാദിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വേശ്യാവൃത്തിയിലൂടെ ഇത്രയും തുക കണ്ടെത്താനായില്ലെങ്കില്‍ രാത്രി മടങ്ങിയെത്തിയാല്‍ വീട്ടില്‍പോലും കയറ്റാറില്ലെന്നും യുവതികള്‍ പറഞ്ഞു.











