ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ജൂലൈ 28 ന്

ഇന്ത്യന്‍ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ (ഐപിസിഎന്‍എ) ചാപ്റ്ററിന്‍റെ ഉദ്ഘാടനം ജൂലൈ 28 ന് വൈകുന്നേരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഐ.പി.സി.എന്‍.എ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. ഐപിസിഎന്‍എയുടെ ദേശീയ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

ഈ പരിപാടി താത്പര്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാമെന്നും അതിനായി എക്‌സിക്യുട്ടീവ് കമ്മറ്റിയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി ലീഡേഴ്‌സിനെയും മീഡിയ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആത്മീയ നേതാക്കളെയും, വ്യവസായികളെയും, അഭ്യുദയകാംക്ഷികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഐപിസിഎന്‍എ ഭാരവാഹികൾ അറിയിച്ചു.

IPCNA Canada Chapter Inaugurations

More Stories from this section

family-dental
witywide