ഇറാന്‍ – ഇസ്രായേല്‍ യുദ്ധഭീതി: അത്യാധുനിക യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇസ്രയേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാനും ഹിസ്ബുള്ളയും സഖ്യ കക്ഷികളും ഏതു നിമിഷവും ആക്രമണം തുടങ്ങുമെന്ന കണക്കുകൂട്ടലില്‍ യുഎസ് എഫ്-22 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍.

ഇസ്രയേലിനെതിരായ ഇറാന്റെയും ഹിസ്ബുള്ളയുടെയും പ്രത്യാക്രമണത്തിന് മുന്നോടിയായി മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സേനയെ ശക്തിപ്പെടുത്തുകയാണ് അമേരിക്ക. അത്യാധുനിക അമേരിക്കന്‍ എഫ്-22 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ച മിഡില്‍ ഈസ്റ്റില്‍ എത്തിയതായി യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്.

ഈ മേഖലയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാന സേനയും ഉള്‍പ്പെടെ എത്തിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടതായി പെന്റഗണ്‍ കഴിഞ്ഞ ആഴ്ച അറിയിച്ചു.

More Stories from this section

family-dental
witywide