
വാഷിംഗ്ടണ്‍: ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേലിനെതിരായ ഇറാനിയന്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയോ ഇസ്രായേല്‍ ടെഹ്റാനെതിരെ ഇറാഖി വ്യോമാതിര്‍ത്തി ഉപയോഗിക്കുകയോ ചെയ്താല്‍ ഇറാഖിലെയും പ്രദേശത്തെയും യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ ഗ്രൂപ്പുകള്‍ ചൊവ്വാഴ്ച പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെടുകയാണെങ്കില്‍, തുടര്‍ന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി.














