‘നികുതി വെട്ടിക്കുന്നവർക്ക് ശിക്ഷ ജയിൽ’; മുന്നറിയിപ്പുമായി ഐആർഎസ്

വാഷിങ്ടൺ: ഉയർന്ന റീഫണ്ടുകൾക്കായി കൃത്രിമവും തെറ്റായതുമാ. റിട്ടേണുകൾ ഫയൽ ചെയ്തതായി കണ്ടെത്തിയ ആയിരക്കണക്കിന് നികുതിദായകർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഐആർഎസ് മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് നികുതിദായകർ നികുതി വെട്ടിപ്പിനും തെറ്റായ സോഷ്യൽ മീഡിയ ഉപദേശങ്ങൾക്കും ഇരയായതായി ഐആർഎസ് മുന്നറിയിപ്പ് നൽകി. നികുതിദായകർ തങ്ങൾക്ക് അർഹതയില്ലാത്ത ടാക്സ് ക്രെഡിറ്റുകൾ ക്ലെയിം ചെയ്യുന്നു. ഇത് റീഫണ്ടുകൾ വൈകുന്നതിന് കാരണമായേക്കാം.

ക്രമക്കേട് കണ്ടെത്തിയാൽ കനത്ത പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാമെന്നും ഏജൻസി അറിയിച്ചു. ഫയൽ ചെയ്യുന്നതിൽ തെറ്റുകൾ വരുത്തുകയോ തെറ്റായ ക്ലെയിം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, യോഗ്യതയില്ലാത്ത ക്ലെയിമുകൾ നീക്കം ചെയ്യാൻ ഭേദഗതി വരുത്തിയ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കണമെന്നും നിർദേശം നൽകി. സോഷ്യൽമീഡിയയിൽ ചിലർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് നികുതി ദായകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഏജൻസി കുറ്റപ്പെടുത്തി.

IRS Warns Thousands of Taxpayers They Could Face Jail

More Stories from this section

family-dental
witywide