
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലേ സ്ഫോടനം നടത്തി ഇസ്രയേല്‍. ഇതിനെത്തുടര്‍ന്ന് നൂറു കണക്കിനു ബെയ്റൂട്ട് നിവാസികള്‍ ഞായറാഴ്ച വൈകിട്ടോടെ വീടുകളില്‍നിന്ന് പലായനം ചെയ്തു. സ്ഫോടനത്തിനു പിന്നാലേ ബെയ്റൂട്ടിന്റെ പ്രാന്ത്രപ്രദേശങ്ങളില്‍ വലിയ തീപിടിത്തവുമുണ്ടായി. എന്നാല്‍ എന്താണ് പെട്ടെന്നുള്ള സ്ഫോടനത്തിനു കാരണമായതെന്നോ ആളപായത്തിന്റെ വിശദാംശങ്ങളെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.പരിഭ്രാതന്തരായ ജനക്കൂട്ടം തെുരുവുകളില്‍ ഒത്തുകൂടിയത് ബെയ്റൂട്ടിന്റെ ചില ഭാഗങ്ങളില്‍ വലിയതോതില്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. സുരക്ഷിതമെന്ന് കരുതുന്ന സമീപപ്രദേശങ്ങളില്‍ പോകാന്‍ ജനക്കൂട്ടം ശ്രമിച്ചതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇറാന് പിന്തുണയുള്ള ഹിസ്ബുള്ള തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നതായി യുഎസ് ആരോപിക്കപ്പെടുന്ന അല്‍-ഖര്‍ദ്അല്‍-ഹസന് അസോസിയഷനെയാണ് ഇസ്രയേല്‍ ലക്ഷ്യംവെയ്ക്കുന്നത്. ലെബനനിലെ 15 എണ്ണം ഉള്‍പ്പെടെ ബെയ്റൂട്ടിലും പരിസരപ്രദേശങ്ങളിലുമായി മുപ്പതിലധികം ശാഖകള്‍ അസോസിയഷനുണ്ട്. ‘ലെബനന് നിവാസികള്‍ക്ക്, ഐഡിഎഫ്(ഇസ്രയേല്‍ സൈന്യം)ഹിസ്ബുള്ള അല്‍-ഖര്‍ദ്അല്‍-ഹസന് അസോസിയഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കാന്‍ തുടങ്ങും’ ഇസ്രയേല്‍ സൈനികവക്താവ് എക്സില്‍ പറഞ്ഞു. തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം.
ശാഖകള്‍ സൈനികലക്ഷ്യമായി കണക്കാക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘യുദ്ധസമയത്തും അതിനുശേഷവും പുനര്‍നിര്‍മാണത്തിനും സജ്ജീകരണത്തിനുമുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായി’ മുതിര്‍ന്ന ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മറുപടി നല്കി.
Israel Prepares Hezbollah Sites at Beirut mass Evacuation