‘ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും തയ്യാറായിരിക്കണം’ ദേശീയ സുരക്ഷാ കൗണ്‍സിലിന് ട്രംപിന്റെ നിര്‍ദേശം

വാഷിംഗ്ടണ്‍ : ജി7 ഉച്ചകോടിയില്‍ നിന്ന് അടിയന്തരമായി യുഎസിലേക്ക് ട്രംപ് മടങ്ങുന്നതിനു പിന്നില്‍ യുദ്ധം കനക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ദേശീയ സുരക്ഷാ കൗണ്‍സിലിന് ട്രംപ് നല്‍കിയ നിര്‍ദേശം ഉറ്റുനോക്കി ലോകം.

തിങ്കളാഴ്ച രാത്രി കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് താന്‍ നേരത്തെ തിരിച്ചെത്തുമ്പോള്‍, സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തയ്യാറായിരിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫോക്‌സ് ന്യൂസിന്റെ ”ഫോക്‌സ് & ഫ്രണ്ട്‌സ്” പ്രോഗ്രാമിന്റെ സഹ-അവതാരകന്‍ ലോറന്‍സ് ജോണ്‍സാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചിരിക്കുന്നത്.

വൈറ്റ് ഹൗസ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ട്രംപ് അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സില്‍ ചേരുന്നത്.