
വടക്കന്‍ ഗാസയിലെ ജബലിയയില്‍ ഇസ്രായേല്‍ സൈന്യം ഓപ്പറേഷന്‍ അവസാനിപ്പിച്ചു. ജബലിയ മേഖലയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനും 200-ലധികം വ്യോമാക്രമണങ്ങള്‍ക്കും ശേഷമാണ് ഇസ്രായേല്‍ സേനയുടെ പിന്മാറ്റം.
റഫയുടെ മധ്യഭാഗത്ത് റോക്കറ്റ് ലോഞ്ചറുകളും മറ്റ് ആയുധങ്ങളും ഹമാസ് ടണല്‍ ഷാഫ്റ്റുകളും ഇസ്രായേലി സൈന്യം കണ്ടെത്തിയതായും സൈന്യം വെള്ളിയാഴ്ച പറഞ്ഞു. ഗാസയില്‍ കൂടുതല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് ജബാലിയയിലെ ഓപ്പറേഷന്‍ അവസാനിപ്പിച്ച് പിന്മാറിയത്.
ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ ആക്രമണം നടത്തവെ ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തു. അതേസമയം, ഹമാസിനെതിരെയുള്ള പോരാട്ടം തുടരും എന്നുതന്നെയാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്.
ഇസ്രായേലികള്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളെ കൈമാറാമെന്ന ഹമാസിന്റെ തീരുമാനത്തെ മുഖ വിലയ്‌ക്കെടുക്കാതെ പോരാട്ടം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിക്കില്ലെന്ന് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച പറഞ്ഞു.














